വിശക്കുന്നവനു മൊബൈല്‍ ഫോണ്‍!! |
രാജ്യത്തെ പട്ടിണിക്കാരുടെ എണ്ണം അനുദിനം പെരുകുന്നു.വരാനിരിക്കുന്ന ദിവസങ്ങളില്‍ രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് പോകുമെന്ന് ശാസ്ത്രീയ മുന്നരിയിപ്പുണ്ടാകുന്നു. ഇത്തരം സാഹചര്യത്തില്‍ ദരിദ്രന് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് എന്തുകൊണ്ടും "മഹത്തായ" ഒരു തീരുമാനമായി കാണേണ്ടിവരും. മന്മോഹനും മോണ്ടെ സിങ്ങും ചേര്‍ന്ന് കണക്കുകളില്‍ അപാരമായ "മാജിക്" കാണിച്ചുകൊണ്ടാണ് ദരിദ്രരുടെ എണ്ണത്തെ കുറച്ചു കാണിക്കുന്നത്. ദരിദ്രരുടെ മൊബൈല്‍ ഉപയോഗത്തെ ചൂണ്ടികാനിച്ചുകൊണ്ട് ആവും ഇനി നാളെ ഇന്ത്യയില്‍ ദരിദ്രരെ ഇല്ല എന്ന് പറയാന്‍ പോകുന്നത്!
എല്ലായ്പ്പോഴും ഇന്ത്യന്‍ യാതാര്ത്യങ്ങളോട് കൊഞ്ഞനം കുത്തുന്ന പാഠങ്ങള്‍ മാത്രമാണ് മന്മോഹന് തന്റെ സാമ്പത്തിക ശാസ്ത്ര പാഠ പുസ്തകത്തില്‍ നിന്നും പഠിച്ചിട്ടുള്ളൂ എന്നാണു തോന്നുന്നത്. നമ്മുടെ രാജ്യത്തെ അവസാനത്തെ സെന്‍സസ് നോക്കുക. അതില്‍ പറയുന്നത് ഇന്ത്യയിലെ ഏതാണ്ട് പകുതിയോളം വരുന്ന ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ ടോയ്ളെട്ടുകള് ഇല്ല എന്നാണു. പകുതിക്കടുതോളം വരുന്ന വീടുകള്‍ക്ക് ശുദ്ധജല ലഭ്യതയോ ഡ്രൈനേജ് സൌകര്യമോ ഇല്ലെന്നും ചില എന്‍ ജി ഒകള്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.നിരക്ഷരരായ ജനത ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ആണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ യുനെസ്കോ പഠനം ചൂണ്ടിക്കാട്ടുന്നു. 72 മില്ല്യന്‍ ചെറിയ കുട്ടികളും 71 മില്ല്യന്‍ കൌമാരക്കാരും സ്കൂളുകള്‍ അന്യമായ ലോകത്താണ് ജീവിക്കുന്നതെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.കാര്‍ഷിക മേഖലയും പരമ്പരാഗത തൊഴില്‍ മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊക്കെ അറിയാത്തവരായി ആരുമില്ല. മന്മോഹനും നവ ഗാന്ധികളും ഒഴിച്ച്!!
ഇന്ത്യന്‍ യാതാര്ത്യങ്ങള് ഇതൊക്കെയാനെന്നിരിക്കെ എത്ര ലജ്ജാകരമാണ് മന്മോഹന്ജീ താങ്കളുടെ ദരിദ്രന് മൊബൈല്‍ നല്‍കാനുള്ള തീരുമാനം??
വിശക്കുന്നവനു ഭക്ഷണം നല്‍കണമെന്ന ഗാന്ധിയന്‍ വചനത്തില്‍ നിന്നും "വിശക്കുന്നവനു മൊബൈല്‍ ഫോണ്‍" എന്ന പുതിയ തലമുറ കോണ്‍ഗ്രസ് ഗാന്ധിമാരുടെ തീരുമാനത്തില്‍ എത്തി നില്ക്കുംബോഴെങ്കിലും പൊയ്മുഖങ്ങളെ തിരിച്ചറിയുക..പ്രതികരിക്കുക..