ഒരു സഖാവിന്റെ മകൻ ,
മറ്റൊരു സഖാവിന്റെ മകളോട്
ടെലെഫോണിൽ സംസാരിച്ചപ്പോൾ,
ഒളിഞ്ഞു കേട്ട കാതുകൾക്ക്
കാക്കിയുടെ നിറം !!
അവൻ അവളോട്
പ്രണയത്തെക്കുറിച്ച് പറഞ്ഞതിന്റെ
അടുത്ത ദിനത്തിലെ പത്രം പറഞ്ഞത്
അവർ വിപ്ലവത്തെക്കുറിച്ച്
ഗൂഡാലോചന നടത്തിയെന്നാണ് !!
പ്രണയത്തിന്റെ നിറത്തെ ചൊല്ലി
അവർ കലഹിച്ചപ്പോൾ
മാധ്യമങ്ങൾ ചർച്ച ചെയ്യ്തത്
പുതിയ തലമുറയിലെ സഖാക്കൾക്കിടയിൽ
പ്രത്യയ ശാസ്ത്ര പ്രശ്നങ്ങളുണ്ടെന്നാണ് !!
ഒടുവിൽ, സഹികെട്ട്
മൊബൈൽ ഫോണ് കവറേജില്ലാത്ത
കാട്ടിലേക്ക് അവർ കയറിയപ്പോൾ
ഖദറിട്ട ഒരു മന്ത്രി പറഞ്ഞത്
അവർ നക്സലൈറ്റുകൾ ആണെന്നാണ് !!