കൂര്‍ഗില്‍ മഴ പെയ്യുമ്പോള്‍.. |
സത്യമംഗലം ചുരമിറങ്ങി ചാമരാജ നഗറിലേക്ക് ബസ് പാഞ്ഞു തുടങ്ങുമ്പോഴേക്കും അകലെ ആകാശത്ത് സഹ്യനെയും താണ്ടി കര്‍ണാടകത്തിലേക്ക് തലനീട്ടുന്ന മണ്‍സൂണ്‍ മഴ മേഘങ്ങളെ കാണാമായിരുന്നു.മൈസൂരില്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ കൊടകിലേക്ക്,വീരാജ് പെട്ടയിലേക്ക്.ആകാശത്ത് കൂടുതല്‍ മഴ മേഘങ്ങളെ കാണാന്‍ തുടങ്ങി.തണുപ്പ് കൂടി കൂടി വരുന്നു.നെഞ്ചിടിച്ചു തുടങ്ങി.ഒരു ആകാംക്ഷ.കുടകില്‍ നിന്നും വീശിയടിക്കുന്ന കാറ്റില്‍ മഴയുടെ അതി പ്രാചീനമായ മണം കിട്ടുന്നുണ്ട്. ഹുന്സൂരിലെതിയപ്പോഴേക്കും മഴ മേഘങ്ങള്‍ തലയ്ക്കു മുകളിലെത്തി. പഞ്ചവള്ളിയും താണ്ടി കൂര്‍ഗ് വനങ്ങളുടെ തൊട്ടടുത്തുള്ള ഒരു റോഡ് സൈഡ് മോടെളില്‍ ചായ കുടിക്കാനായി ബസ് നിര്‍ത്തി. പക്ഷെ ഞാന്‍ വളരെ അക്ഷമനായിരുന്നു. എനിക്കായി ഒരാള്‍ അവിടെ കാത്തു നില്‍ക്കുനുണ്ട്. കുടകിന്റെ മണ്ണില്‍ വച്ച് എന്നെ സ്വീകരിക്കാനാവനം അവള്‍ ഇവിടെയ്യെങ്ങും പെയ്യാതെ നില്‍ക്കുന്നത്.ബസ് അങ്ങനെ അവിടെ നിന്നും പുറപ്പെട്ടു.വനത്തിനുള്ളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.റോഡരികില്‍ ഒരു ആനക്കുട്ടി കുറുമ്പ് കാട്ടുന്നുണ്ട്.പക്ഷെ എനിക്ക് അതിനെ നോക്കാന്‍ നേരമില്ല.അത് ഞങ്ങളുടെ ബസ് നീങ്ങിക്കഴിഞ്ഞ ഉടനെ റോഡിലേക്ക് ഇറങ്ങി കുറുമ്പ് കാട്ടാന്‍ തുടങി.പിന്നില്‍ വരുന്ന വാഹനങ്ങള്‍ അവിടെ നിന്നു. ഭാഗ്യം അത് എന്നെ കടത്തി വിട്ടിരിക്കുന്നു! അവിടെ നിന്നും അമ്പതു മീറ്റര്‍ മുന്നോട്ടു പോയപ്പോഴേക്കും ഇന്ഗ്ല്ലീഷിലും കന്നടത്തിലും എഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു-കൂര്‍ഗിലേക്ക് സ്വാഗതം..അത് വായിച്ചു തീരുന്നത്നു മുന്‍പേ മഴ പെയ്യ്തു തുടങ്ങി..തുള്ളിയായി..തുള്ളി തുള്ളിയായി..തുള്ളിക്കൊരുകുടമായി..അതെ അവള്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു..എനിക്കായി അവള്‍ പെയ്യുകയാണ്..കുടക് വനങ്ങള്ക്കുള്ളില്‍ തന്റെ എല്ലാ സൗന്ദര്യവും പുറത്തെടുത്തു പെയ്യ്തു വീഴുകയാണ്..വിന്‍ഡോ ഗ്ലാസ്സുകല്‍ക്കിടയിലൂടെ ഏതാനും തുള്ളികള്‍ കൊണ്ട് അവള്‍ എന്നെ സ്പര്‍ശിച്ചു..ആദിമമായ സ്പര്‍ശം..ഓര്‍മകളെ മഴ തഴുകുകയാണോ,ഓര്‍മ്മകള്‍ മഴയായി പെയ്യുകയാണോ എന്നറിയില്ല..എന്തൊക്കെയോ പെയ്യുകയാണ് മനസ്സിന്റെ വേനലിലേക്ക്..
ഇനി മഴയിലേക്ക്..ഒരു പാട് ചൂടുള്ള വേനലിനവസാനം വീണു കിട്ടിയ ഒരാഴ്ചത്തെ മഴയവധിയിലേക്ക്....പ്രിയപ്പെട്ട മന്സൂനിലേക്ക്...
ഇനി മഴയിലേക്ക്..ഒരു പാട് ചൂടുള്ള വേനലിനവസാനം വീണു കിട്ടിയ ഒരാഴ്ചത്തെ മഴയവധിയിലേക്ക്....പ്രിയപ്പെട്ട മന്സൂനിലേക്ക്...