ജനാലയിലൂടെ നോക്കുമ്പോള്
തളച്ചിടപ്പെട്ട മനസ്സ് തുടിക്കുന്നു
ജനാലകള്‍ തരുന്നത്
കാഴ്ചകളുടെ മോചനമാണ്
ജനാലയിലൂടെ നോക്കുമ്പോള്
ആകാശത്തിന് സ്വപ്നങ്ങളുടെ ചാരുത
മഴവില്ലില്‍ നിന്നും ഉരുകിയൊലിച്ച നിറങ്ങള്
പൂവുകളില്‍ നിറയുന്നു
ജനാലയിലൂടെ നോക്കുമ്പോള്
ഉറക്കം നഷ്ട്ടപ്പെട്ട കണ്ണുകള്ക്ക് കുളിര്‍മ
അടച്ചിടപ്പെട്ട മനസ്സിലേക്ക്
അകലെനിന്നു ഒരു തെന്നല്
ജനാലയിലൂടെ നോക്കുമ്പോള്
പുറംകാഴ്ചകള്ക്ക് ദീപാലങ്കാരം
മുറിക്കുള്ളിലെ ഇരുട്ട്
പുറത്തേക്കു പോയി മറയുംപോലെ
ജനാലയിലൂടെ നോക്കുമ്പോള്
ആരെയോ കാത്തിരിക്കും പോലെ
കാത്തിരിപ്പിന്റെ ദൃശ്യസ്വാതന്ത്ര്യമാനല്ലൊ
ജനാലകള്‍ സമ്മാനിക്കുന്നത്
No comments:
Post a Comment