Tuesday, November 6, 2012

ആത്മഹത്യ

ദുരൂഹതയും സൗന്ദര്യവും ഭയവും മരണമെന്ന യാതാര്ത്യതിലേക്ക് സംയോജിക്കുന്ന കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പ് എന്നും മനസ്സില്‍ കൌതുകമുനര്‍ത്തിയ കാഴ്ച തന്നെയായിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യാ മുനമ്പ് നല്‍കിയ കാഴ്ച വ്യത്യസ്തമായിരുന്നു. കോട മഞ്ഞിന്റെ രൂക്ഷത കാരണം താഴോട്ടുള്ള കാഴ്ച പൂര്‍ണമായും മറഞ്ഞിരുന്നു. കട്ടിയുള്ള വെളുത്ത തണുത്ത മഞ്ഞു പുതപ്പിനടിയില്‍ എവിടെയോ ഒരുപാട് പേരെ പ്രലോഭിപ്പിച്ച മരണം ഉണ്ടെന്നു തോന്നി. ആ നിമിഷത്തില്‍ എന്റെ മൌനം എനിക്ക് തന്നെ അസഹനീയമായിരുന്നു. അത് തകര്‍ക്കാന്‍ വേണ്ടി ഒട്ടും ചിന്തിക്കാതെ ഞാന്‍ കൂട്ടുകാരിയോട് ചോദിച്ചു..
"നമുക്ക് തമാശയ്ക്ക് വേണ്ടി ഇവിടെനിന്നു ചാടി ആത്മഹത്യ ചെയ്യ്താലോ..??"
പൊട്ടിച്ചിരിയോടെ അവള്‍ തന്ന ഉത്തരം "ശരി" എന്ന് തന്നെയായിരുന്നു. പിന്നീട് വഴി വാണിഭക്കാരുടെ ബഹളങ്ങല്‍ക്കിടയിലൂടെ തിരിച്ചു നടക്കുമ്പോള്‍ എന്റെ മനസ്സ് എന്റെ ചോദ്യത്തില്‍ തന്നെ കുടുങ്ങിക്കിടയ്ക്കുകയായിരുന്നു..വെറുമൊരു തമാശയ്ക്ക് വേണ്ടി സ്വന്തം ജീവനെ ഇല്ലാതാക്കിയ ആരെങ്കിലും ഉണ്ടാകുമോ?? അതോ, മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ക്രൂരമായ തമാശയാണോ ആത്മഹത്യ??

No comments:

Post a Comment