Thursday, June 14, 2012

മഴയെ തേടി..മഴയിലേക്ക്‌..

കൂര്‍ഗില്‍ മഴ പെയ്യുമ്പോള്‍..
മനുഷ്യനെ അത്ഭുതപ്പെടുത്തിയ അതി പ്രാചീനമായ പ്രതിഭാസമാണ് മഴ.അവന്‍ ആദ്യമായി ആരാധിച്ചത് മഴ ദൈവങ്ങളെയായിരുന്നു.അവനു മാറ്റങ്ങളുടെ തീ ഇടിമിന്നലിന്റെ രൂപത്തില്‍ നല്‍കിയത് മഴയായിരുന്നു.ഒരു പക്ഷെ അവന്‍ ആദ്യമായി അവളെ പ്രണയിച്ചു തുടങ്ങിയതും ഒരു മഴക്കാലതായിരിക്കണം.അങ്ങനെ ഒരു ചൂടുള്ള വേനലിന്റെ അവസാനം മന്സൂനിന്റെ തണുത്ത നൂലുകള്‍ തേടിയാണ് സത്യമംഗലം ചുരവും കയറി മൈസൂര്‍ വഴി നാട്ടിലേക്ക് ബസ്‌ കയറുന്നത്.അപ്പോള്‍ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അത് കൂര്‍ഗ് ആണ്.മന്സൂനിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും നല്ല സ്ഥലം കൂര്‍ഗ് തന്നെയാണ്.ജനറല്‍ കരിയപ്പയുടെ ഓര്‍മ്മകള്‍ ഉള്ള കാറ്റ് എപ്പോഴും സഹ്യനില്‍ കൂടി അലഞ്ഞു തിരിയുന്ന കൂര്‍ഗ്.കര്‍ണാടകത്തിലെ വയനാട് എന്ന് തന്നെ പറയാവുന്ന സ്ഥലം.തമിള്‍ നാട്ടിലെ മധുരയില്‍ നിന്നും മൈസൂര്‍ വഴി മടിക്കെരിയിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ദീര്‍ഘദൂര ബസില്‍ വച്ച് ഒരിക്കല്‍ പരിചയപ്പെട്ട സെല്‍വന്നന്‍ പറഞ്ഞിരുന്നു ദൈവം ഭൂമിയെതോടുന്നത് വയനാട്ടിലും കൊടകിലും കാലുരപ്പിച്ചുകൊണ്ടാനെന്നു.മധുരയില്‍ ജനിച്ചു വളര്‍ന്നു കുടകില്‍ കൃഷിക്കാരനായ അയാള്‍ കുടകിന്റെയും വയനാട്ടിന്റെയും നിത്യകാമുകനാണ്.
സത്യമംഗലം ചുരമിറങ്ങി ചാമരാജ നഗറിലേക്ക് ബസ്‌ പാഞ്ഞു തുടങ്ങുമ്പോഴേക്കും അകലെ ആകാശത്ത് സഹ്യനെയും താണ്ടി കര്‍ണാടകത്തിലേക്ക് തലനീട്ടുന്ന മണ്‍സൂണ്‍ മഴ മേഘങ്ങളെ കാണാമായിരുന്നു.മൈസൂരില്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ കൊടകിലേക്ക്,വീരാജ് പെട്ടയിലേക്ക്.ആകാശത്ത് കൂടുതല്‍ മഴ മേഘങ്ങളെ കാണാന്‍ തുടങ്ങി.തണുപ്പ് കൂടി കൂടി വരുന്നു.നെഞ്ചിടിച്ചു തുടങ്ങി.ഒരു ആകാംക്ഷ.കുടകില്‍ നിന്നും വീശിയടിക്കുന്ന കാറ്റില്‍ മഴയുടെ അതി പ്രാചീനമായ മണം കിട്ടുന്നുണ്ട്‌. ഹുന്സൂരിലെതിയപ്പോഴേക്കും മഴ മേഘങ്ങള്‍ തലയ്ക്കു മുകളിലെത്തി. പഞ്ചവള്ളിയും താണ്ടി കൂര്‍ഗ് വനങ്ങളുടെ തൊട്ടടുത്തുള്ള ഒരു റോഡ്‌ സൈഡ് മോടെളില്‍ ചായ കുടിക്കാനായി ബസ്‌ നിര്‍ത്തി. പക്ഷെ ഞാന്‍ വളരെ അക്ഷമനായിരുന്നു. എനിക്കായി ഒരാള്‍ അവിടെ കാത്തു നില്‍ക്കുനുണ്ട്. കുടകിന്റെ മണ്ണില്‍ വച്ച് എന്നെ സ്വീകരിക്കാനാവനം അവള്‍ ഇവിടെയ്യെങ്ങും പെയ്യാതെ നില്‍ക്കുന്നത്.ബസ്‌ അങ്ങനെ അവിടെ നിന്നും പുറപ്പെട്ടു.വനത്തിനുള്ളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.റോഡരികില്‍ ഒരു ആനക്കുട്ടി കുറുമ്പ് കാട്ടുന്നുണ്ട്.പക്ഷെ എനിക്ക് അതിനെ നോക്കാന്‍ നേരമില്ല.അത് ഞങ്ങളുടെ ബസ്‌ നീങ്ങിക്കഴിഞ്ഞ ഉടനെ റോഡിലേക്ക് ഇറങ്ങി കുറുമ്പ് കാട്ടാന്‍ തുടങി.പിന്നില്‍ വരുന്ന വാഹനങ്ങള്‍ അവിടെ നിന്നു. ഭാഗ്യം അത് എന്നെ കടത്തി വിട്ടിരിക്കുന്നു! അവിടെ നിന്നും അമ്പതു മീറ്റര്‍ മുന്നോട്ടു പോയപ്പോഴേക്കും ഇന്ഗ്ല്ലീഷിലും കന്നടത്തിലും എഴുതിയ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടു-കൂര്‍ഗിലേക്ക് സ്വാഗതം..അത് വായിച്ചു തീരുന്നത്നു മുന്‍പേ മഴ പെയ്യ്തു തുടങ്ങി..തുള്ളിയായി..തുള്ളി തുള്ളിയായി..തുള്ളിക്കൊരുകുടമായി..അതെ അവള്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു..എനിക്കായി അവള്‍ പെയ്യുകയാണ്..കുടക് വനങ്ങള്ക്കുള്ളില്‍ തന്റെ എല്ലാ സൗന്ദര്യവും പുറത്തെടുത്തു പെയ്യ്തു വീഴുകയാണ്..വിന്‍ഡോ ഗ്ലാസ്സുകല്‍ക്കിടയിലൂടെ ഏതാനും തുള്ളികള്‍ കൊണ്ട് അവള്‍ എന്നെ സ്പര്‍ശിച്ചു..ആദിമമായ സ്പര്‍ശം..ഓര്‍മകളെ മഴ തഴുകുകയാണോ,ഓര്‍മ്മകള്‍ മഴയായി പെയ്യുകയാണോ എന്നറിയില്ല..എന്തൊക്കെയോ പെയ്യുകയാണ് മനസ്സിന്റെ വേനലിലേക്ക്..

ഇനി മഴയിലേക്ക്‌..ഒരു പാട് ചൂടുള്ള വേനലിനവസാനം വീണു കിട്ടിയ ഒരാഴ്ചത്തെ മഴയവധിയിലേക്ക്....പ്രിയപ്പെട്ട മന്സൂനിലേക്ക്...

Thursday, June 7, 2012

ജനാലയിലൂടെ നോക്കുമ്പോള്

ജനാലയിലൂടെ നോക്കുമ്പോള്
തളച്ചിടപ്പെട്ട മനസ്സ് തുടിക്കുന്നു
ജനാലകള്‍ തരുന്നത്
കാഴ്ചകളുടെ മോചനമാണ്

ജനാലയിലൂടെ നോക്കുമ്പോള്
ആകാശത്തിന് സ്വപ്നങ്ങളുടെ ചാരുത
മഴവില്ലില്‍ നിന്നും ഉരുകിയൊലിച്ച നിറങ്ങള്
പൂവുകളില്‍ നിറയുന്നു

ജനാലയിലൂടെ നോക്കുമ്പോള്
ഉറക്കം നഷ്ട്ടപ്പെട്ട കണ്ണുകള്ക്ക്‌ കുളിര്
അടച്ചിടപ്പെട്ട മനസ്സിലേക്ക്
അകലെനിന്നു ഒരു തെന്നല്

ജനാലയിലൂടെ നോക്കുമ്പോള്
പുറംകാഴ്ചകള്ക്ക് ദീപാലങ്കാരം
മുറിക്കുള്ളിലെ ഇരുട്ട്
പുറത്തേക്കു പോയി മറയുംപോലെ 
ജനാലയിലൂടെ നോക്കുമ്പോള്
ആരെയോ കാത്തിരിക്കും പോലെ
കാത്തിരിപ്പിന്റെ ദൃശ്യസ്വാതന്ത്ര്യമാനല്ലൊ
ജനാലകള്‍ സമ്മാനിക്കുന്നത്

Friday, June 1, 2012

സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ മുതലകളാണ്!
അവയുടെ വായില്,
‍തലവച്ചുറങ്ങേണ്ടിവരുന്നവന് മാത്രമേ
അത് മനസ്സിലാകൂ..
അവയ്ക്ക് മുകളില്‍ കയറി
ഒഴുകി നടക്കുന്നവര്‍ക്ക്
അത് അറിയാന്‍ കഴിയില്ല..