Wednesday, May 2, 2012

കെ പി സി സ്കൂള്‍ - മഴ നനഞ്ഞു,ആര്‍ദ്രമായി,ചൂടുപിടിച്ച ഓര്‍മ്മകള്‍..

ഓര്‍മകളുടെ ഇടവഴികള്‍ കാടുപിടിച്ച് തുടങ്ങുന്നതിനും ഒരു പാട് മുന്‍പേ തന്നെ ആ സ്കൂള്‍ കടന്നു വരും. നായാട്ടുപാറ എന്ന വിശാലമായ പരന്നു കിടക്കുന്ന പ്രദേശത്ത് നാലതിരുകളും മതിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു സ്കൂള്‍ കാണാം-"കെ പി സി എച് എസ് എസ് പട്ടാന്നൂര്‍". കാലം തുരുമ്പ് പിടിപ്പിച്ച ബോര്‍ഡില്‍ സ്കൂളിന്റെ പേര് തിളങ്ങി നില്‍ക്കുന്നത് ദൂരെയിരുന്നേ കാണാം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും സമീപ പ്രദേശങ്ങളുടെയും നാമങ്ങള്‍ അതി വിചിത്രങ്ങളായി തോന്നും. "കരടി-നായാട്ടുപാറ- തുളച്ച കിണര്‍" എന്നൊക്കെയാണ് അവ (ആ പേരുകള്‍ വന്നതിനെക്കുറിച്ചൊക്കെ ഇനിയൊരിക്കല്‍ എഴുതാം).

 *   *  *  *  *  *  *  *  *  *  *  *  *  *  *  *  *
കെ പി സി സ്കൂളില്‍ എട്ടാം ക്ലാസ്സില്‍‍ പോകുന്നതിനു മുന്‍പ് മൂന്നു സ്കൂളുകളില്‍ ഞാന്‍ പടിചിട്ടിട്ടുണ്ടായിരുന്നു. അതില്‍ ആദ്യത്തെ രണ്ടെണ്ണം അമ്മയും അച്ഛനും ജോലി ചെയ്യ്തു കൊണ്ടിരുന്ന സ്കൂളുകള്‍ ആയിരുന്നു. മറ്റൊന്നാകട്ടെ അവരുടെ കണ്‍വെട്ടതുള്ള മറ്റൊരു സ്കൂളിലും. അതുകൊണ്ടാവണം എനിക്ക് "സ്വാതത്ര്യതിന്റെ" പുതിയ ആകാശം കിട്ടിയത് പോലെ ആയിരുന്നു-കെ പി സി സ്കൂള്‍. ചുവന്ന പ്രദേശങ്ങളായ മടിക്കൈയിലെയും പയ്യന്നുരിലെയും മുന്‍ വിദ്യാലയങ്ങളില്‍ നിന്നും എസ് എഫ് ഐ യോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയത് കൊണ്ട് തന്നെ, കെ പി സി യിലെ കലുഷമായ രാഷ്ട്രീയാന്തരീക്ഷം എനിക്ക് പുതുമയൊന്നും ഉണ്ടാക്കിയില്ല. എ കെ ആന്റണിയുടെ മന്ത്രി സഭ അധികാരത്തില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. സ്വാശ്രയ പ്രശ്നം അടക്കം നിരവധി പ്രശ്നങ്ങളാല്‍ വിദ്യാലയാന്തരീക്ഷം ചുട്ടുപൊള്ളുന്ന സമയം. ഒന്‍പതു,പത്തു ക്ലാസ്സുകളില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥിയായി നിന്ന് ക്ലാസ്സ്ലീടര്‍ ആയും, പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീടര്‍ ആയും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐ യുടെ ചുവന്ന മഷിയില്‍ അച്ചടിച്ച, വിദ്യാര്‍ഥികളെ പുതിയ അധ്യന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുന്ന, മഴയില്‍ ഈറനായ ലഘുലെഘകള്‍ വായിച്ചിട്ട് ആരംഭിക്കുന്ന മൂന്നു സ്കൂള്‍ വര്‍ഷങ്ങളും തീഷ്ണമായ ചൂടില്‍ വിരിഞ്ഞു നില്‍ക്കുന്ന മെയ്‌ ഫ്ലവര്‍ മരങ്ങളില്‍ അവസാനിച്ചു. ഈ ഓരോ ഇട വേളകളിലും ഞങ്ങള്‍ വളരുകയായിരുന്നു. കുട്ടിതത്തില്‍ നിന്നും കുപിത കൌമാരത്തിന്റെ ആവേശങ്ങളിലേക്ക്....

 * * * * * * * * * * * * * * * * *
പ്രൈമറി ക്ലാസ്സുകളില്‍ നിന്നേ വിദ്യാരംഗം കലാ സാഹിത്യ വേദിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് കൊണ്ട് എട്ടാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെ അതിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. നിരവധി കഥാ/കവിതാ/നാടക ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. "എന്നില്‍" നിന്നും "എന്നിലേക്ക്‌" വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യുവജനോത്സവങ്ങളിലും ഒക്കെ നന്നായി സാനിധ്യമറിയിക്കാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനുമുള്ള അവസരം കെ പി സി എപ്പോഴും എനിക്ക് തന്നു കൊണ്ടിരുന്നു....

 * * * * * * * * * * * * * * * * *
എന്റെ എഴുത്തുകളില്‍ പ്രണയം കടന്നു വന്നത്,കെ പി സി യില്‍ വച്ചായിരുന്നു. ആ കഴിവ് എനിക്ക് സമ്മാനിച്ചത്‌ എന്റെ പ്രായമായിരുന്നോ,അതോ കെ പി സി യില്‍ ആദ്യമായി കടന്നു ചെന്ന ദിവസം തന്നെ ജൂണ്‍ മഴയില്‍, കുടയ്ക്കുള്ളിലേക്ക് ബലം പിടിചെതുന്ന മഴത്തുള്ളികളില്‍ അല്പം നനഞ്ഞു - ഇരു വശവും നീല റിബ്ബനുകള്‍ കൊണ്ട് കെട്ടിയിട്ട മുടിയുമായി ക്ലാസ്സിലേക്ക് കയറിവന്ന അവള്‍ സമ്മാനിച്ചതാണോ അതോ ആ മഴയായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ഇന്നും കെ പി സിക്കകത്തു പെയ്യുന്ന മഴയ്ക്ക്‌ ഒരു പ്രത്യേക സൌന്ദര്യമുണ്ട്. അവിടെ മഴപെയ്യുമ്പോള്‍ ഉയരുന്ന പുതു മണ്ണിന്റെ ഗന്ധത്തിനു എന്തോ ഒരു പ്രത്യേകത ഉണ്ട്....


 * * * * * * * * * * * * * * * * *
സ്നേഹ സമ്പന്നരായ ഒരുപാട് അധ്യാപകര്‍ക്ക്‍ പക്ഷെ ഏതൊരു സ്കൂളിലെയും പോലെ കുട്ടികള്‍ സ്നേഹത്തോടെ വട്ടപ്പേര് (ഇരട്ടപ്പേര്) ചാര്‍ത്തിക്കൊടുത്ത ഇടമായിരുന്നു
കെ പി സി. എം എന്‍ വിജയന്മാഷിന്റെ "കാലിടോസ്കൊപ്" എന്ന ജീവിത ചിത്രങ്ങളില്‍ ബ്രെന്നനെക്കുറിച്ചു മാഷ്‌ പറഞ്ഞവസാനിക്കുന്നത് വായിക്കുമ്പോള്‍ ആ അധ്യാപകരെയൊക്കെ ഓര്‍മവരുന്നു. റിട്ടയര്‍ ആയവരും മണ്മറഞ്ഞു പോയവരും ഇന്നും അവിടെത്തന്നെ ജോലി ചെയ്യുന്നവരുമായ കെ പി സി യുടെ പ്രിയപ്പെട്ട അധ്യാപകരെ..

വിജയന്‍ മാഷ്‌ എഴുതുന്നു..
"ബ്രെണ്ണന്‍ മുന്നില്‍ ഞാന്‍ കാത്തിരിക്കുന്നത് പോക്കിരികലെയാണ്. കാരണം എന്നും സ്നേഹത്തോടെ തേടി വരുന്നത് പോക്കിരികലാണ്. ഒരു റാങ്ക് ഹോല്ടെര്‍ ഒരിക്കല്‍ പോലും തന്റെ അധ്യാപകരെ തേടി വരുന്നില്ല. പക്ഷെ പോക്കിരികള്‍ വരും. മാഷെന്നെ മറന്നുവോ എന്ന് ചോദിക്കും. മാഷന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ നന്നായതെന്നു പറയും. ഒരു പക്ഷെ ഏറ്റവും ആര്‍ദ്രമായ ഒരു ഓര്‍മയില്‍ പോക്കിരി കരയും.."

(ബ്രെണ്ണന്‍ കോളേജിലെ പഴയ വിദ്യാര്തികളുടെ (60കളിലെ) സംഗമത്തെപ്പറ്റി ഒരു ടെലിവിഷന്‍ പ്രോഗ്രാം ചെയ്യ്തപ്പോള്‍ ഞാന്‍ അവസാനിപ്പിച്ചത് വിദൂരതയിലേക്ക് കണ്ണും നട്ട് വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന, പണ്ടെങ്ങാണ്ടോ ഷൂട്ട്‌ ചെയ്യ്ത വിജയന്‍ മാഷിന്റെ വിഷ്വലോടെയായിരുന്നു. മേല്‍പ്പറഞ്ഞ വാചകങ്ങള്‍ വിവരണമായി നല്‍കിക്കഴിഞ്ഞു കണ്ടു നോക്കുമ്പോള്‍ എന്റെയുള്ളിലും ഒരു കണ്ണീര്‍ത്തുള്ളി നിറഞ്ഞു.വിജയന്‍ മാഷിനെ ഓര്‍ത്തിട്ടാണോ അതോ കെ പി സിയെക്കുറിച്ച് ഓര്‍ത്തിട്ടാണോ എന്നറിയില്ല!)

തങ്ങളെ വട്ടപ്പെരിട്ടു വിളിച്ച "പോക്കിരികളെയും" കാത്തു സ്നേഹത്തോടെ കെ പി സി യിലെ അധ്യാപകര്‍ അവിടെ കാത്തിരിപ്പുണ്ടാകും. "പോക്കിരികള്‍" അവരെത്തേടിപ്പോകുന്നുമുണ്ടാവണം....എനിക്കുറപ്പാണ് !

 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
http://www.youtube.com/watch?v=GNxBH2jU_6A

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

11 comments:

  1. Nice...expecting more from u.... :)

    ReplyDelete
    Replies
    1. തീര്‍ച്ചയായും അനു..
      ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു..

      Delete
  2. നന്നായിട്ടുണ്ട് ...

    ReplyDelete
  3. നന്നായിട്ടുണ്ട് പക്ഷെ വളരെ ലഗൂകരിച്ചത് പോലെ തോന്നി ..കുറച്ചു കൂടി സാഹിതിക്കാം. expresion ഒന്നും പൂര്‍നമായില്ല

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ക്ക് നന്ദി..
      സമയക്കുറവുണ്ട്... അത് കൊണ്ടാണ് അധികം വിശദീകരിക്കാതിരുന്നത്..
      ഇനി എഴുതുമ്പോള്‍ അത് പരിഹരിക്കാം..
      expressions എല്ലാം വായനക്കാര്‍ക്ക് വിട്ടുകൊടുതതാണ് .. അപ്പോള്‍ അവര്‍ അവരുടെ സ്വന്തം അനുഭവങ്ങല്‍ക്കൊണ്ട് അത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും അത് വായനക്കാരന് അല്പം കൂടി "ഇത് തന്റെതുകൂടിയാണ്" എന്ന ഫീല്‍ ഉണ്ടാക്കാന്‍ ഉപകരിക്കുമെന്ന് തോന്നി.. തമിള്‍ കുറു കവിതകളില്‍ ഇത്തരത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്..

      Delete
  4. Vayichappol vendum KPC yude mannil kalu kuthiya sukham....
    KPC ye kurichu orkkumbol therchayayum avide nhan kandu muttiya, ettavum tholikkattiyulla, areyum kusatha, endu cheyyanum madiyillatha, chiriyude kalithozhanaya, oru sahapatiye, annathe Jibine orkkathirikkan vayya...
    Adya kalangalil orupatu vazhakkittathum pinne souhrudam poovittathum...
    8D yum 9G yum ellam ekkalavum ormakalil marayathe nila kolluvan athum oru karanam ayirikkam...

    ReplyDelete
    Replies
    1. കെ പി സിക്കകത്ത് എന്റെ എഴുത്ത് കുത്തുകളെ എപ്പോഴും ആദ്യം വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന ആളാണല്ലോ താന്‍..ഇവിടെ ഞാന്‍ ആ സ്കൂളിനെക്കുറിച്ച് തന്നെ എഴുതുമ്പോള്‍ നിന്റെ അഭിപ്രായം കൂടി അതോടൊപ്പം ചേര്‍ത്ത് വച്ചാല്‍ മാത്രമേ അത് പൂര്തിയാകുകയുള്ളൂ എന്ന് എനിക്കറിയാം..
      എന്റെ അപൂര്നതയെ പൂര്തീകരിച്ചല്ലോ..അത് മതി...
      നന്ദി പറഞ്ഞു സൌഹൃദത്തിന്റെ വില കളയുന്നില്ല ഞാന്‍..

      Delete
  5. KANNURE KARE PANDE BAYANGARAN MARA......ENNE POLE.ENTHAYALUM NANNAI YITUNDE....KOODUTHAL PRETHIKSHIKUNNU..............ABHINANDANAGAL

    ReplyDelete
  6. pazhaya school kalaghattathilekk orikkal kooodi kootti kondupoyathinu nandhi ! ... iniyum gruhathuramaya ottere rachanakal ee suhruthil ninnumm pratheekshikkunnu..

    ReplyDelete