നീ എന്തിനാണ് എന്നെ ഇങ്ങനെ പിന്തുടരുന്നത്?
ഞാന്‍ എന്റെ നിഴലിനോട് കയര്‍ത്തു.എന്റെ നിഴല് എന്നോട് തിരിച്ചും കയര്‍ത്തു..
ഞാന്‍ ജനിക്കുമ്പോള്‍ കൂടെ ജനിക്കുകയും ഞാന്‍ വളരുമ്പോള്‍ കൂടെ വളരുകയും ചെയ്യ്ത നിഴല്‍..
ഞാന്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുമ്പോള്‍ അമ്മയുടെ നിഴലിന്റെ മുലപ്പാല്‍ കുടിച്ച എന്റെ നിഴല്‍..
ഞാന്‍ അവളെ ചുംബിച്ചപ്പോള്‍ അവളുടെ നിഴലിനെ ചുംബിച്ച എന്റെ നിഴല്‍..
ഇങ്ങനെയൊക്കെ ആലോചിച്ചിട്ടും എനിക്ക് എന്റെ നിഴലിനോട് ഒട്ടും സഹതാപം തോന്നിയില്ല. കാരണം അത്രയും വലിയ അപരാധങ്ങളാണ് അത് എന്നോട് ചെയ്യുന്നത്.സ്വകാര്യത അനുവദിക്കാതെ എപ്പോഴും അത് എന്നെ പിന്തുടരുന്നു.മുന്നിലും പിന്നിലും ചിലപ്പോഴൊക്കെ വശങ്ങളിലും കാല്ക്കീഴിലും ഒക്കെയായായി അത് എന്നെത്തന്നെ പിന്തുടരുകയാണ്.ഈ പ്രശ്നത്തെക്കുറിച്ച് അതിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് എന്നോട് അതെ പോലെ തിരിച്ചു കയര്‍ക്കുകയാണ്.
അങ്ങനെയാണ് ഞാന്‍ അതിനെ കൊന്നു കളയാന്‍ തീരുമാനിച്ചത്.
പക്ഷെ ഇന്നലെ എന്നെവിട്ടുപോയ അവള്‍ അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ സ്വന്തം നിഴലിനെപ്പോലും ഭയന്ന് ഇരുട്ടുമുറിയില്‍ ഒളിച്ചിരിക്കുന്ന ഭീരു ആണെന്നാണ്.എന്തായാലെന്താ..എന്റെ നിഴലോ അവളോ ഒന്നും ഇനി എന്റെ മനസ്സമാധാനം കളയാന്‍ കൂടെവരില്ലല്ലോ..

No comments:
Post a Comment