Saturday, April 21, 2012

വേദനയുടെ അവസാനം.

വേദനയുടെ അവസാനം എന്താണ്?
ആശ്വാസമെന്നു ചിലര്‍
മരണമെന്ന് മറ്റുചിലര്‍
മരണമാണ് ആശ്വസമെന്നു വേറൊരാള്‍..
ആരെങ്കിലും ഇനി എന്നെയൊന്നു വേദനിപ്പിക്കൂ..
അപ്പോള്‍ ഉത്തരം കിട്ടുമല്ലോ?

1 comment:

  1. നിന്റെ മനസിനെ വേദനിപ്പിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ...ആര് പ്രയത്നിച്ചാലും നിന്റെ ഹൃദയം വിചാരിക്കണം ...വേദനിക്കാന്‍...
    മനസിനെ വേദന ഒരു അനുമാനം മാത്രമാണ്. സ്വയം സൃഷ്ടിച്ചെടുക്കുന്ന അസ്വസ്ഥതയെ നമ്മള്‍ വേദന എന്ന് വിളിക്കുന്നു.
    ശരീരത്തിന്റെ വേദന ഒരു സത്യമാണെങ്കില്‍ കൂടി അവയെക്കാള്‍ നമ്മെ കീഴടക്കുന്നത് വേദനയെന്ന മിഥ്യ ബോധമാണ്.
    നിന്റെ മനസിനോട് പറയൂ വേദനിപ്പിക്കാന്‍..
    നിന്റെ ഹൃദയത്തോട് പറയൂ അസ്വസ്ഥമാകാന്‍....
    വേദനയുടെ അവസാനം വേറൊരു വേദനയുടെ തുടക്കത്തിലേക്ക് വഴി മാറുന്നത് കാണാം... അതിന്റെ അവസാനം തേടി ഉള്ള നിന്റെ യാത്ര ..!!!!!! അറിയില്ല എവിടെ ചെന്ന് എത്തുമെന്നു...

    ReplyDelete