Tuesday, April 17, 2012

സുരക്ഷ

എന്റെ സുരക്ഷക്കായി,
ഞാന്‍ എന്റെ ചെരിപ്പുകളെ ബന്ധിച്ചു.
കാലുറകളെ പരസ്പരം കൂട്ടി തുന്നി.
കൈകള്‍ക്ക് ഉരുക്കില്‍ തീര്‍ത്ത വിലങ്ങിട്ടു.
വായില്‍ പഴം തുണി തിരുകിക്കയറ്റി.
എന്നിട്ട്,
എനിക്ക് ഞാന്‍ തന്നെ ഉറങ്ങാതെ കാവലിരിക്കുന്നു.
ഇനി എന്നെ ആക്രമിക്കാനായി,
ഒരു തീവ്രവാദിക്കും കഴിയില്ല!!

6 comments:

  1. swayam bandhanasthamaya hridayame...,
    ninakku thettiyirikkunnu...
    Ethoru aakramanatheyum neridan kazhiyatha vidham
    nee vidheyanayirikkunnu..

    ReplyDelete
    Replies
    1. നീ അറിയുന്നില്ല,

      നിന്റെ രക്ഷയ്ക്കാനെന്നും പറഞ്ഞു,

      നിന്നെയവര്‍ തടവിലിട്ടിരിക്കുകയാനെന്നു!!

      Delete
  2. നീ നിന്റെ കാലുകള്‍ക്കും കൈകള്‍ക്കും വിലങ്ങു തീര്‍ത്തു... നിന്റെ വായ മൂടിക്കെട്ടി...പക്ഷെ ഒരു കാര്യം നീ വിട്ടു പോയിരിക്കുന്നു.. നിന്റെ ഹൃദയം ഇപ്പോഴും സ്വതന്ത്രമാണ് .. അതിനു ചിന്തിച്ചു കൂട്ടാം... സ്വപ്‌നങ്ങള്‍ കാണാം.. പ്രകടിപ്പിക്കാനാകാത്ത വികാരങ്ങളെ അവയ്ക്ക് താങ്ങാന്‍ പറ്റിയെന്നു വരില്ല... ചിന്തകളുടെ ഭാരം നിന്നെ ഏറ്റവും അസ്വസ്ഥനാക്കിയെക്കാം..

    ReplyDelete
    Replies
    1. കൈവിലങ്ങുകളെ എപ്പോളും മനുഷ്യന്‍ തകര്തിട്ടുള്ളത് ചിന്തകള്‍ക്കൊണ്ടും ആശയങ്ങള്കൊണ്ടും അല്ലേ..

      നന്ദി സുഹൃത്തേ..

      Delete
    2. എല്ലാ വിലങ്ങുകളെയും പൊട്ടിച്ചെറിയാനുള്ള ശക്തി നിന്റെ ചിന്തകള്‍ക്ക് ഉണ്ടാകട്ടെ...

      Delete
  3. എല്ലാ വിലങ്ങുകളെയും പൊട്ടിച്ചെറിയാനുള്ള ശക്തി നിന്റെ ചിന്തകള്‍ക്ക് ഉണ്ടാകട്ടെ...

    ReplyDelete