ഇത്തവണ വിഷുവിനു വീട്ടിലേക്കുള്ള യാത്ര തീവണ്ടിയില്‍ വേണ്ട എന്ന്‍
ആദ്യമേ തോന്നിയിരുന്നു.അങ്ങനെയാണ് മധുര-മടിക്കേരി കര്‍ണാടക സ്റ്റേറ്റ്
ബസില്‍ ഇറോടില്‍ നിന്നും ഗോനിക്കുപ്പയിലേക്കും അവിടന്ന് വീരാജ് പേട്ട വഴി
നാട്ടിലേക്കും പോകാന്‍ പ്ലാന്‍ ചെയ്യ്തത്. ഇറോടില്‍ നിന്നും ബസ് കയറി.
സൈഡ് സീറ്റ് തന്നെ കിട്ടി. സുഗകരമായിതന്നെ യാത്ര തുടങ്ങി.ഗോപിയും താണ്ടി
ബസ് ബന്നാരിയിലേക്ക് കുതിച്ചു.ബന്നാരിയില്‍ എത്തിയപ്പോള്‍ കിടിലന്‍
ട്രാഫിക് ബ്ലോക്ക്. ആദ്യം കരുതിയത് ബന്നാരിയമ്മന്‍ കോവിലില്‍
ഉത്സവമായതുകൊണ്ട് ആവും എന്നാണു.പിന്നീടു ആണ് അറിഞ്ഞത്,മേലെ ചുരത്തില്‍ ആറാം
വളവില്‍ ഒരു ലോറി വീണു കിടക്കുന്നു എന്ന്. ഇനിയും അത് നീക്കാനുള്ള
ശ്രമമൊന്നും ആരഭിച്ചിട്ടില്ല എന്നും പറയുന്നത് കേട്ടു. ബന്നാരിയമ്മന്‍
കോവിലില്‍ മേളം തകര്‍ക്കുകയാണ്.ചിലരൊക്കെ അങ്ങോട്ട് പോയി.കോവിലില്‍
നിന്നും തദ്ദേശീയര്‍ മാട്ടു വണ്ടിയില്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍
തുടങ്ങിയിരിക്കുന്നു.ഒരു വൃദ്ധ മേലേക്ക് കൈ കൂപ്പി തമിഴില്‍ പറഞ്ഞു,"ഇന്ന്
രാത്രി ഇവിടെ എതിചെരണമെന്നു ബന്നാരിയമ്മന്‍ കരുതിക്കാണും "
പക്ഷെ,എല്ലാവര്ക്കും ഭയങ്കര നിരാശയും മടുപ്പും ഒക്കെ തോന്നുകയായിരുന്നു.പലരും പല പല ആവശ്യങ്ങള്‍ക്കായി ധൃതിയില്‍ യാത്ര ചെയ്യുന്നവര്‍. നിരാശാജനകമായ ഒരു മൌനം അവിടെ തളം കെട്ടി നിന്നു.മുകളില്‍ നിന്നും വണ്ടികള്‍ താഴുക്ക് വരുന്നുണ്ട്.പക്ഷെ താഴെ നിന്നും മുകളിലേക്ക് കയറാന്‍ കഴിയില്ലെന്നാണ് ആര്‍.ടി.ഓ ചെക്ക് പോസ്റ്റില്‍ നിന്നും പറയുന്നത്. മുകളിലേക്ക് ഇരുപത്തേഴു ഹെയര്‍ പിന്‍ വളവുകള്‍ ഉണ്ട്.പലതും വളരെ അപകടകരമായതാണ്.അല്‍പനേരം കഴിഞ്ഞ ഉടനെ തന്നെ നമുക്കിടയിലെ മഞ്ഞുരുകാന്‍ തുടങ്ങി.കര്ന്നാടകതിലെക്കുള്ള വിവിധ ബസ് കളിലെ യാത്രക്കാര്‍,ലോറി ഡ്രൈവര്‍മാര്‍....പലരും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.പല ഭാഷകളില്‍,പല ശബ്ദങ്ങളില്‍....
ഉത്സവം കാണാന്‍ വന്ന നാട്ടുകാരും ഞങ്ങളോടൊപ്പം കൂടി.അവിടത്തെ "ആല്‍വിന്‍ പാല്‍ ബൂത്ത്"ഇല്‍ തിരക്ക് കൂടി..ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു..എല്ലാവരും നിമിഷനേരം കൊണ്ട് ബെല്ലാരിക്കാര്‍ ആയതു പോലെ! നേരം രാത്രി രണ്ടു മണി കഴിഞ്ഞു. അല്പം മുന്‍പ് വല്ലാത്ത അസഹിഷ്ണുത പ്രകടിപ്പിച്ചവരും ഇപ്പോള്‍ ശാന്തരാണ്,അവര്‍ക്കൊന്നും ആ മണ്ണ് വിട്ടു പോകേണ്ട എന്ന് തോന്നി.അല്ലെങ്കിലും മനുഷ്യര്‍ ഇങ്ങനെയാണ് ,ഏതെങ്കിലും ഒരിടത്ത്,അത് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായാലും ശരി, ആ അന്തരീക്ഷത്തെ പതിയെ സ്നേഹിച്ചു തുടങ്ങും.ഞാനും ബന്നാരിയെ സ്നേഹിക്കുന്നു. ഒരു പാട് മനുഷ്യരെ പരിചയപ്പെടുത്തിയതിനു,അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ അവസരം നല്‍കിയതിനു..എന്നോട് സംസാരിച്ച മനുഷ്യരോടോന്നും ഞാന്‍ പേര് ചോദിച്ചില്ല.കാരണം അവര്‍ ബന്നാരി സംമാനിച്ചവരാണ്,അവര്‍ പറഞ്ഞ കഥകള്‍ എന്നും ബനാരിയില്‍ ഉണ്ടാകും-ഞാന്‍ എപ്പോള്‍ അവിടെ ചെന്നാലും..ആറു മണിക്കൂറിനു ശേഷം ബന്നാരി വിട്ടു ചുരം കയറുമ്പോള്‍ ഒരു വിഷമം തോന്നി..ബന്നാരിക്കാരല്ലാത്ത ബന്നാരിക്കാരെ വിട്ടു പിരിയുന്നതില്‍..

Nice.... Keep on writing.. All the best..
ReplyDeleteനന്ദി സുഹൃത്തേ..
ReplyDelete