മുറിച്ചു മാറ്റാം കേടു
ബാധിചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
(സുഗതകുമാരി - "രാത്രി മഴ")
ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.
ഭ്രാന്ത് ഈ
ലോകത്തിലേക്ക് വച്ച് ഏറ്റവും സുഘകരമായ ലഹരിയാണ്.അത് മറ്റേതൊരു
അസുഘത്തെക്കാലും ആസ്വാദ്യമാണ്.അത് നമ്മുടെ ജീവിതത്തിന്റെ
ഭാഗമാണ്.ഏതെങ്കിലും ഒരു രീതിയില്‍ ഒരല്‍പ്പമെങ്കിലും താളപ്പിഴകളില്ലാതതായി
ആരും ഇല്ല.ഒന്ന് ആലോചിച്ചു നോക്ക്,നിങ്ങള്‍ക്കും ഇല്ലേ ഒരു കുഞ്ഞു
ഭ്രാന്തെങ്കിലും.ഭ്രാന്തു സമൂഹത്തിന്റെ,ജീവിതത്തിന്റെ സര്‍വസാധാരണമായ ഒരു
ഭാഗമാണെന്നു കാണിക്കാനാവനം പറയി പെറ്റ പന്തിരുകുലത്തില്‍ നമ്പൂതിരിയേയും
ആശാരിയേയും പറയനെയും പോലെ സാധാരണമായി ഒരു ഭ്രാന്തനെയും പെട്ടിട്ടത്.ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.
നാരാനത്ത് ഭ്രാന്തന്‍ സമൂഹത്തിന്റെ ചിന്താ ശൈലങ്ങളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയറ്റി കൈവിട്ടു രസിച്ചു. പിന്നെ "ഭ്രാന്തന്‍ വേലായുധനും" "നാരാനത്ത് ഭ്രാന്തനും" ഒക്കെ മലയാള സാഹിത്യത്തെ പിടിച്ചു കുലുക്കി.
ചെറുപ്പത്തില്‍,അക്ഷരങ്ങള്‍ കൂട്ടി വായിക്കുന്നതിനു മുന്‍പേ "നരാനത് ഭ്രാന്തന്‍" കേട്ടിട്ടുണ്ട്.രൂപമില്ലാത്ത ഒരു മനുഷ്യന്‍ മനസ്സിന്റെ കോണുകളില്‍ കല്ലുകള്‍ ഉരുട്ടിയിട്ടുണ്ട്.ആ നാരാനത്ത് ഭ്രാന്തനെ ഞാന്‍ നേരിട്ട് കാണുന്നത്,കാസര്ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ബങ്കളതു എത്തിയപ്പോഴാണ്. ബങ്കളം ഞാന്‍ എന്നാ ശിശുവിനെ ഞാന്‍ എന്നാ വ്യക്തിയാക്കിമാറ്റിയ മണ്ണാണ്. എന്റെ കുട്ടിക്കാലത്ത് ആ ഗ്രാമത്തില്‍ വച്ചാണ് ഞാന്‍ "നാരാനത്ത് ഭ്രാന്തനെ" നേരിട്ട് കാണുന്നത്- നാരായണന്‍ എന്ന ഭ്രാന്തന്‍.
ശാന്തവും ആര്ദ്രവുമായ കണ്ണുകള്‍-മുഷിഞ്ഞു കിടക്കുന്ന വസ്ത്രങ്ങള്‍-പാതി നരച്ച ക്രോപ് ചെയ്യ്ത താടിയും മുടിയും.
ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നത് "പിരാന്തന്‍ നാരാണന്‍" എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വ്യക്തിയാണ്,കവിതയില്‍ ഞാന്‍ കേട്ടിട്ടുള്ള,അമ്മ പറഞ്ഞു തന്ന,ഞാന്‍ വായിച്ചിട്ടുള്ള കഥയിലെ "നാരാനത് ഭ്രാന്തന്‍" എന്നാണു.
നീലേശ്വരത്തെ മഞ്ഞമ്പതി കുന്നിലേക്ക് പിരാന്തന്‍ നാരാണന്‍ കല്ലുകള്‍ ഉരുട്ടിക്കയട്ടുന്നതും പിന്നെ താഴോട്ടു തള്ളി വിട്ടു ചിരിക്കുന്നതും എന്റെ കുട്ടിക്കാല സ്വപ്നങ്ങളില്‍ നിറഞ്ഞിട്ടുമുണ്ട്.ഞാന്‍ കാണുമ്പോഴൊക്കെ ഒരു സര്‍വ സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്ന,ഞങ്ങളുടെ വാടക വീട്ടില്‍ വന്നു അച്ഛനോട് ഒരുപാട് നേരം സംസാരിക്കുന്ന,ചിലപ്പോഴൊക്കെ അച്ഛന്റെ പഴയ കുപ്പായങ്ങള്‍ വാങ്ങിക്കൊണ്ടു പോകുമായിരുന്ന ആ മനുഷ്യന്റെ ഭ്രാന്ത് എന്തായിരുന്നു? നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്,ചിലപ്പോഴൊക്കെ ഭ്രാന്ത് മൂക്കുമെന്നും അപ്പോള്‍ അക്രമാസക്തനായി വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു ഓടി നടക്കുമെന്നും മറ്റും.
ഒടുവില്‍ ഒരു വേനലവധി കഴിഞ്ഞു തിരിച്ചു ബങ്കളതു വന്നപ്പോള്‍ നീലേശ്വരതു നിന്നും ബങ്കളതെക്ക് പോകാനായി കയറിയ ഓട്ടോ റിക്ഷായുടെ ഡ്രൈവര്‍ അച്ഛനോട് പറയുന്നത് കേട്ടു-"മാഷേ..നമ്മുടെ പിരാന്തന്‍ നാരാണന്‍ ചത്ത് പോയി.." അച്ഛന്‍ എങ്ങനെ എപ്പോള്‍ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു,ഡ്രൈവര്‍ മറുപടിയും പറയുന്നുണ്ടായിരുന്നു..പക്ഷെ,ഞാന്‍ അതൊന്നും കേട്ടില്ല. എന്റെ കുഞ്ഞു മനസ്സില്‍ അപ്പോഴും എന്റെ പിരാന്തന്‍ നാരാണന്‍ മഞ്ഞമ്പോതി കുന്നിലേക്ക് വലിയ പാറകള്‍ ഉരുട്ടിക്കയട്ടുകയായിരുന്നു..ഭ്രാന്തനും കവിയുമായ പി.കുഞ്ഞിരാമന്‍ നായരെ എപ്പോഴും കാത്തിരുന്ന മഞ്ഞമ്പോതിക്കുന്നിലേക്ക് പ്രാന്തന്‍ നാരാണന്‍ പോയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. പക്ഷെ എന്റെ മനസ്സില്‍ ഇന്നും പ്രാന്തന്‍ നാരാണന്‍ അവിടെയുണ്ട്,മഞ്ഞമ്പോതിയുടെ മുകളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയട്ടിയും താഴേക്കു തള്ളിവിട്ടും..
പിന്നെ മനസ്സില്‍ വരുന്നത് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില്‍ കൂടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന "പിരാന്തതി കുഞ്ഞാണി"യെയാണ്..ഒരു സാധാരണ സ്ത്രീ.പക്ഷെ,ചിലപ്പോഴൊക്കെ ഭ്രാന്തു മൂത്താല് അര്‍ദ്ധ നഗ്നയായി,അക്രമാസക്തയായി ഓടി വരുന്ന സ്ത്രീ..കക്കാട്ട് സ്കൂളിലെ കുട്ടികള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നു അവരെ.ഭ്രാന്തന്‍ നായ ഇറങ്ങി എന്ന് പറയുന്നത് പോലെയായിരുന്നു അവര്‍ വരുന്നു എന്ന് കേട്ടാല്‍.അക്രമാ സക്തയായി കണ്ടത് കൊണ്ടാവണം എനിക്കും അവരെ പേടിയായിരുന്നു.പക്ഷെ ഞാന്‍ ഇത് വരെ അവര്‍ ഒരു കുട്ടിയെ ആക്രമിച്ചതായി കേട്ടിട്ടില്ല. ഒരിക്കല്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന വലിയ കുട്ടികള്‍ അവരെ കല്ലെടുത്തെറിഞ്ഞു. മുറിവുകളില്‍ നിന്നും ചോര വാര്‍ന്നൊഴുകി.അപ്പോള്‍ സി.എം രവീന്ദ്രന്‍ മാഷ് കുട്ടികളെ വഴക്ക് പറഞ്ഞു..ഒന്ന് രണ്ടു പേര്‍ക്ക് തല്ലു കൊടുത്തു..ആ ഭ്രാന്തിയുടെ തലയിലെ മുറിവുകളില്‍ മരുന്ന് വച്ച് കെട്ടി..ബങ്കളം എന്നെ പഠിപ്പിച്ച സ്നേഹത്തിന്റെ പാഠങ്ങള്‍..അങ്ങനെ ബങ്കളത്തെ ഭ്രാന്തന്മാര്‍ എന്നെ ചിന്തിപ്പിക്കുന്നു..ഓര്‍മകളില്‍ വീണ്ടും എന്നെ ഒരു കുട്ടിയാക്കുന്നു.. കരയിക്കുന്നു..
എനിക്കുറപ്പാണ് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില് ചങ്ങലകളില്ലാത്ത കാലുകളുമായി ഇപ്പോഴും ഒരു ഭ്രാന്തനെങ്കിലും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടാകും "നിങ്ങള്‍ക്കും ഭ്രാന്തു ഉണ്ടെന്നു" മാലോകരെ ഓര്‍മിപ്പിച്ചു കൊണ്ട്....!!
No comments:
Post a Comment