Sunday, April 22, 2012

കണ്ണുകളില്‍ തെളിയുന്നത്..


ഞാന്‍ അവളുടെ കണ്ണുകളിലും,
അവള്‍ എന്റെ കണ്ണുകളിലും കണ്ടത്,
നിര്‍വചിക്കാനാവാത്ത സ്നേഹം.
പക്ഷെ, നിങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ കണ്ടത്,
നിര്‍വചിക്കപ്പെട്ട കാമം.
ഞങ്ങളുടെ കണ്ണുകളിലെ വികാരങ്ങള്‍ക്ക്,
നിങ്ങള്‍ പേരിട്ടു ശിക്ഷ വിധിക്കുമ്പോള്‍,
നിങ്ങളുടെ കണ്ണുകളില്‍ തെളിയുന്ന-
വികാരമെന്തെന്നു മാത്രമാണ് എനിക്ക് മനസ്സിലാവാത്തത്!

2 comments:

  1. innale pranayam marichirunnu...... sagavae ningalkarille pranayam innu kavalail nadakam kalikunna natyakarudae kailanu

    ReplyDelete
    Replies
    1. കള്ള നാണയങ്ങള്‍ നാടുവാഴുന്ന ഈ കാലത്ത് പ്രണയവും നശിച്ചു തുടങ്ങിയിരിക്കുന്നു. ആഗോളീകരണകാലത്തെ പ്രണയം അന്വേഷിക്കുന്നത് ശരീരങ്ങലെയാണ്..പക്ഷെ,സദാചാര പോലീസുകാരാണ് പ്രണയതിനെയും സൌഹൃദതിനെയും തെരുവില്‍ കൊല ചെയ്യുന്നത്!!

      എന്റെയും നിന്റെയും പ്രണയവും സൌഹൃദവും നാട്യമാണെന്ന് വിധിയെഴുതാന്‍ ആര്‍ക്കാണ് അവകാശം സുഹൃത്തേ?

      Delete