യാത്രകളെ ഒരു പാട് സ്നേഹിച്ചിരുന്ന ഒരു ചെറിയ കുട്ടിയായിരുന്നു ഞാന്‍ ഏതാനും നാളുകള്‍ക്കു മുന്‍പ് വരെ..പക്ഷെ ഇന്ന് യാത്രകള്‍ എന്നെ വല്ലാതെ മടുപ്പിക്കുന്നു..തളര്‍ത്തുന്നു..ചിലപ്പോഴൊക്കെ വെറുപ്പിക്കുന്നു..ട്രെയിനിന്റെ ജനാലകള്‍ക്കു അരികെ ഉറക്കം തൂങ്ങാത്ത കണ്ണുകളുമായി ഞാന്‍ പുറത്തെ ഓടിമറയുന്ന കാഴ്ചകളിലേക്ക് നോക്കിയിരുന്നിട്ടുണ്ട്..പണ്ട് നിലെശ്വരത്ത് നിന്നും അച്ഛനോടൊപ്പം വെള്ളൂര്‍ സ്കൂളിലേക്ക് ഒരു വര്‍ഷത്തോളം പോയും വന്നും ഇരുന്നു..അന്ന് വഴിയരികില്‍ പുതുതായി ഒരു പരസ്യ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടാല്‍ പോലും ആ വ്യത്യാസം ഞാന്‍ തിരിച്ചറിയുമായിരുന്നു..അടച്ചു മൂടപ്പെട്ട ബസ്സിനകത്തുള്ള മഴക്കാല യാത്രകളില്‍ ഞാന്‍ മഴകളെ വെറുത്തിരുന്നു..കാരണം മഴയാണല്ലോ,എന്റെ ദൃശ്യങ്ങളെ മറക്കാന്‍ പാകത്തില്‍ ബസ്സിന്റെ സൈഡ് കര്ടനുകളെ ഇറക്കി വെപ്പിക്കുന്നത്..
പിന്നീട് വലുതായപ്പോള്‍ യാത്രകള്‍ ഒറ്റയ്ക്കായി..ഒറ്റയ്ക്കുള്ള യാത്രകളെ ഒരുപാട് സ്നേഹിച്ചു..തീവണ്ടിയെ പ്രണയിച്ചു..വഴിയോര കാഴ്ച്ചകള്‍ക്കൊപ്പം തീവണ്ടിക്കകത്തെ ദൃശ്യങ്ങളും എന്നെ വിസ്മയിപ്പിച്ചു..മാധ്യമ പ്രവര്‍ത്തകനും എന്റെ സഹോദരതുല്യനായ സുഹൃത്തുമായ സാജുഎട്ടന്‍ ഒരിക്കല്‍ പറഞ്ഞു,"തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ത്ടുമെന്റിലെ തിരക്കില്‍ നിങ്ങളുടെ നെഞ്ച് നിങ്ങളുടെ സഹയാത്രികന്റെ നെഞ്ഞിനോട് അമരും,അപ്പോള്‍ ഹൃദയത്തിനു ഹൃദയം സ്പന്ദിക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും.."
നാമക്കലിലെ കോളെജിലേക്കുള്ള ഓരോ തീവണ്ടി യാത്രകളും ഓരോ അനുഭവങ്ങളായിരുന്നു..പിന്നീട് ഞാന്‍ എന്റെ ജീവിതത്തെക്കാള്‍ കൂടുതല്‍ യാത്രകളെയും അതില്‍ കണ്ടുമുട്ടുന്ന വ്യക്തികളെയും സ്നേഹിക്കാന്‍ തുടങ്ങി..യാത്രകളുടെ ദൈര്‍ഘ്യം കൂടാന്‍ തുടങ്ങി..പിന്നെ ലഷ്യസ്ഥാനം ഇല്ലാത്ത യാത്രകള്‍ ആസ്വദിച്ചു തുടങ്ങി..
പക്ഷെ,ഇപ്പോള്‍ കുറച്ചു നാളായി ,ഏതാനും ആഴ്ചകളായി യാത്രകളില്‍ വല്ലാത്ത മടുപ്പ് തോന്നുന്നു..എവിടെയെങ്കിലും ഒന്ന് വേഗം എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു..
മടുക്കുന്നത് യാത്രകളെയാണോ അതോ "ഒറ്റ"യ്ക്കുള്ള യാത്രകളെയാണോ എന്ന് എനിക്ക് ഇനിയും തീര്‍ച്ചയായിട്ടില്ല!!??
പക്ഷെ,ഇപ്പോള്‍ കുറച്ചു നാളായി ,ഏതാനും ആഴ്ചകളായി യാത്രകളില്‍ വല്ലാത്ത മടുപ്പ് തോന്നുന്നു..എവിടെയെങ്കിലും ഒന്ന് വേഗം എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു..
മടുക്കുന്നത് യാത്രകളെയാണോ അതോ "ഒറ്റ"യ്ക്കുള്ള യാത്രകളെയാണോ എന്ന് എനിക്ക് ഇനിയും തീര്‍ച്ചയായിട്ടില്ല!!??
No comments:
Post a Comment